
സൂരറൈ പൊട്രു സിനിമയെ കുറിച്ച് നല്ല അഭിപ്രായം കാണുമ്പോ ഒരുപാട് സന്തോഷമെന്ന്ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്.
‘സൂരറൈ പൊട്രു സിനിമയെ കുറിച്ച് നല്ല അഭിപ്രായം കാണുമ്പോ ഒരുപാട് സന്തോഷം.വാഴ നനയുമ്പോ ചീര നനയുന്ന പോലെ – ‘വെയ്യോന്‍ സില്ലി’ ന്നുള്ള പാട്ട് ഞാന്‍ പാടിയതാണ് എന്നൂടെ പറയാന്‍ വന്നതാണ് കേട്ടോ. അപ്പൊ ശെരി.പടം ഇന്ന് കാണണം.എന്നാണ് ഹരീഷ് ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് സൂര്യ ചിത്രം ‘സൂരറൈ പൊട്രു’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഇരുതി സുട്ര് ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായിക സുധ കൊങ്കാരയാണ് ചിത്രത്തിന്റെ സംവിധാനം.