
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെയും സംവിധായകന് എസ് ജെ സിനുവിന്റെ ആദ്യ ചലച്ചിത്രം ജിബൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന് സിനു തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.
കേരളവും ,ജിബൂട്ടിയും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നിന്നു കൊണ്ടാണ് ജിബൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.അതോടൊപ്പം കൂടെ നിന്ന എല്ലാവരോടു മുളള നന്ദിയും സന്തോഷവും സിനു ഫേസ്ബുക്ക് കുറിപ്പിടൂടെ അറിയിച്ചു.
സിനു തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ‘ഉപ്പും മുളകും’ തിരക്കഥാകൃത്തായ അഫ്സല് കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ജിബൂട്ടിയുടെ നിര്‍മ്മാണം.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,
പ്രിയപ്പെട്ടവരെ ,
കാത്തിരിപ്പിനൊടുവിൽ ഇന്ന് നമ്മുടെ സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നു .
മാർച്ച് 5 നാണ് ജിബൂട്ടിയുടെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിനായ് ജിബൂട്ടി എന്ന കൊച്ചു രാജ്യത്തു എത്തുന്നത് .ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആണ് കോവിഡ് -19 എന്ന മഹാമാരി ജിബൂട്ടിയിലും റിപ്പോർട്ട് ചെയ്തത് .ഒരു ഘട്ടത്തിൽ ഷൂട്ടിംഗ് നിന്നു പോവുന്ന അവസ്ഥ വരെ കാര്യങ്ങൾ എത്തി ,എന്നാൽ എന്റെ പ്രൊഡ്യൂസർ ആയ ജോബി പി സാമിന്റെയും, സ്വീറ്റി മരിയ ജോബിന്റെയും ആത്മാർത്ഥമായ പിന്തുണ കൊണ്ട് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ ഏപ്രിൽ 18 ന് ഷൂട്ടിംഗ് തീർന്നു.കഴിഞ്ഞ ഒന്നര മാസത്തോളം ഒരു കുടുംബം എന്ന പോലെ ആണ് എല്ലാ ക്രൂ അംഗങ്ങളും കഴിഞ്ഞത് .ഷൂട്ടിങ്ങിനും അതിനു ശേഷം ലോക്ഡൌൺ സമയത്തും എനിക്ക് തന്ന സപ്പോര്ടിനു എന്റെ ക്രൂ മെമ്പേറിസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.തിരിച്ചുള്ള യാത്രക്കായി ഞങ്ങളെ സഹായിച്ച ഇവിടുത്തെ ഇന്ത്യൻ എംബസിയോടും എന്റെ പ്രൊഡ്യൂസറോടും നന്ദി അറിയിക്കുന്നു.എല്ലാറ്റിലും ഉപരിയായി എന്നെ സ്നേഹിക്കുന്ന എന്റെ കുടംബം ,സുഹൃത്തുക്കൾ ,എന്നെ വിളിച്ചും ,അല്ലാതെയും ഈ വിഷമഘട്ടത്തിൽ എന്നോടൊപ്പം നിന്ന എല്ലാവരോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.
എല്ലാവര്ക്കും സർവേശ്വരൻ നല്ലതു മാത്രം വരുത്തട്ടെ
S J SINU