മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയ പ്രതി പൂവന്‍കോഴിക്ക് അന്യഭാഷ റീമേക്കുകള്‍ ഒരുങ്ങുന്നു. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനികളിലൊന്നായ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.
തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച സിനിമയാണ് പ്രതി പൂവന്‍കോഴി. ഉണ്മുന്നറിയിപ്പ് , ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉണ്ണി ആര്‍. തിരക്കഥ എഴുതിയ സിനിമ കൂടിയായിരുന്നു ഇത്. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു എത്തിയത്. ഉണ്ണി ആറിന്റെ സങ്കടം എന്ന കഥയാണ് സിനിമയായത്.