
ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി.അശ്ലീല യൂട്യുബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ദിയ സന,ശ്രീലക്ഷ്മി എന്നിവര്‍ക്കും ജാമ്യം നിഷേധിച്ചു.സ്ത്രീകളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യൂട്യുബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസിലാണ് ഡബ്ബിങ്ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവന്തപുരം ജില്ലാ കോടതി തളളിയിരിക്കുന്നത്.
കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.വിജയ് പി നായര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.