
ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു.65 വയസായിരുന്നു. ദീര്‍ഘനാളായി കാന്‍സര്‍ പോരാട്ടത്തിലായിരുന്നു എഡ്ഡി വാന്‍ ഹാലന്‍ . അദ്ദേഹത്തിന്റെ മകന്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.വാന്‍ ഹാലന്‍ റോക്ക് ബാന്‍ഡിന്റെ സഹസ്ഥാപകനായിരുന്നു അദ്ദേഹം.1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി.