![](https://i0.wp.com/celluloidonline.com/wp-content/uploads/2020/08/sp-balasubramaniyam.jpg?resize=720%2C380&ssl=1)
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി.അരുമ്പാക്കം എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതകര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ് പി ബാലസുബ്രഹ്മണ്യം വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ ജീവന്‍ നിലനിര്‍ത്തുകയാണെന്നു ബുള്ളറ്റിനില്‍ പറയുന്നു.
എന്നാല്‍,ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് മകന്‍ എസ് പി ചരണ്‍ അറിയിച്ചിരുന്നു.