യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍ ഐ എ യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കാണുന്നത്, സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു.
യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ താഹാ ഫസല്‍ സംഭവത്തെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
എന്‍ ഐ എ യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തി യുടെ ഇന്നത്തെ അവസ്ഥ! എന്നും അദ്ദേഹം പറഞ്ഞു
കുറിപ്പ് വായിക്കാം
“ഒരമ്മയുടെ കണ്ണുനീരിനു
കടലുകളിൽ
ഒരു രണ്ടാം പ്രളയം
ആരംഭിക്കാൻ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?”
പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ
വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ
വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !
അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !
ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ
എങ്ങിനെ തെറ്റുപറയാനാകും ?
അറിയിപ്പ് :
കമന്റുകൾ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക