യുവസംവിധായകന് സൂരജ് ടോം ഒരുക്കിയ ‘സര്‍ബത്ത്’ ഷോര്‍ട്ട് മൂവിയുടെ തമിഴ്പതിപ്പ് റിലീസ് ചെയ്തു. കോവിഡ് കാലത്ത് ബിഗ് ഹിറ്റായി മാറിയ ക്വാറന്റീന് സന്ദേശം ഉയര്‍ത്തുന്ന സര്‍ബത്ത് ഷോര്‍ട്ട് മൂവിയില്‍ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സര്‍ബത്ത് വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് തമിഴ് വേര്‍ഷന്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഹിന്ദി വേര്‍ഷന്‍ ഇറങ്ങിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ക്വാറന്റിനില്‍ കഴിയുന്നതിന്റെ പ്രാധാന്യമാണ് സര്‍ബത്ത് ചര്‍ച്ച ചെയ്യുന്നത്.
മലയളം പതിപ്പിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.താമസിയാതെ കന്നഡ, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും. മലയാളത്തിലെയും, തമിഴിലെയും പ്രശസ്തതാരങ്ങളായ പൃഥ്വിരാജ്, കീര്‍ത്തി സുരേഷ്, ശശികുമാര്‍, രമ്യ നമ്പീശന്, പ്രിയങ്ക നായര്‍, രവി വെങ്കിട്ടരാമന്, ഗോവിന്ദ് പത്മസൂര്യ എന്നിവര്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലുടെയാണ് സര്‍ബത്ത് തമിഴ് പതിപ്പ് റിലീസ് ചെയ്തത്.
വര്‍ഷങ്ങളായി പരസ്യചിത്ര സംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സൂരജ് ടോം മുന്‍പ് പാവ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ റിയല്സ്റ്റോറിയായ ബെറ്റര്‍ ഹാഫ് എന്ന വെബ് മൂവിയുടെ ചിത്രീകരണത്തിലാണ്. പരസ്യ രംഗത്ത് കണ്ടന്റ് ഡവലപ്പറായ വിവേക് മോഹനാണ് സര്‍ബത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ സാഗര്‍ അയ്യപ്പന്, എഡിറ്റര്‍ രാജേഷ് കോടോത്ത്, സംഗീതം ആനന്ദ് മധുസൂധനന്, സൗണ്ട് ഡിസൈനിംഗ് മനോജ് മാത്യു, കളറിസ്റ്റ് അലക്സ് വര്‍ഗീസ്. സൂരജ്ടോം പ്രൊഡക്ഷന്‍സും, ടീം മീഡിയയും സംയുക്തമായാണ് വിവിധ ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന സര്‍ബത്ത് നിര്‍മ്മിച്ചിരിക്കുന്നത്.