നടി തൃഷക്കെതിരെ വിമര്‍ശനങ്ങളുമായി വന്നിരിക്കുകയാണ് മീര മിഥുന്‍.തമിഴ് നാട്ടിലെ ബിഗ് ബോസ് റിയാലിറ്റിഷോയിലൂടെ ശ്രദ്ധേയമാണ് മീര.തൃഷ തന്റെ ഹെയര്‍സ്‌റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു എന്നാണ് മീരയുടെ ആരോപണം.
തൃഷ, ഇത് നിനക്കുളള അവസാനമുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്‌റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത്
സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും.നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ.എന്നാണ് മീര തന്റെ ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.