ഏറെ പ്രതീക്ഷകളുമായി പുറത്തിറങ്ങിയ ഹിന്ദി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്
താരതമ്യേന ശരാശരി പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തിനെക്കുറിച്ച് മോശമായ അഭിപ്രായം രേഖപ്പെടുത്തി നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.
അമിതാബ് ബച്ചന്റെ മികച്ച പ്രകടനവും അമീര്‍ ഖാന്റെ അസ്വാഭാവിക ആക്ടിങ്ങും പ്രേക്ഷകരില്‍ അസ്വസ്തതയുണ്ടാക്കുന്നതായാണ് മിക്ക പ്രതികരണങ്ങളും. ചിത്രത്തിന് ‘പെറെറ്റ്‌സ് ഓഫ് കരീബിയന്‍’ എന്ന ഹോളിവുഡ് ചിത്രവുമായുള്ള സാമ്യങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ചിത്രത്തിന്റെ പൃൗഢി, ക്യാമറ വര്‍ക്ക്, ഡിജിറ്റല്‍ ക്വാളിറ്റി, ആക്ഷന്‍ സീനുകള്‍ എന്നിവക്ക് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.’ഒരു ഫാമിലി ത്രില്ലര്‍’എന്ന വിശേഷണമാണ് മിക്ക പ്രേക്ഷകരും ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
https://www.imdb.com/title/tt5970844/