അനുപ് മേനോന്‍ ചിത്രം കിങ് ഫിഷിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

','

' ); } ?>

നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കിങ് ഫിഷിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകനും നടനുമായ രഞ്ജിത്ത്,അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.സംവിധായകന്‍ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതുംചിത്രത്തിന്റെ പ്രത്രേകതയാണ്.ദശരദ വര്‍മ്മ എന്ന കഥാപാത്രമായി രഞ്ജിത്തും,ഭാസ്‌ക്കര വര്‍മ്മയായി അനൂപ് മേനോനും ചിത്രത്തിലെത്തുന്നു.ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിക്കുന്നത് .

നന്ദു,നിരഞ്ജന അനൂപ് ,ദിവ്യ പിളള,ദുര്‍ഗ്ഗ,ഇര്‍ഷാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു.ചിത്രത്തിന്റെ സഗീതം കൈകാര്യം ചെയ്യുന്നത് രതീഷ് വേഗയാണ് ,ഛായഗ്രഹണം മഹാദേവന്‍ തമ്പി.ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.