ക്യാപ്റ്റന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ഒരുക്കുന്ന ജയസൂര്യ ചിത്രമാണ് ‘വെള്ളം’. എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിരങ്ങി നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗിതം നല്‍കിയിരിക്കുന്നത്. അനന്യയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജുവാര്യരാണ് ആദ്യഗാനം ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്. വെള്ളം എന്ന പുതിയ ചിത്രം പറയുന്നത് കണ്ണൂരുള്ള സാധാരണക്കാരനായ ഒരാളുടെ കഥയാണ്. ജയസൂര്യ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സംയുക്ത മേനോന്‍ നായികയാകുന്നു. പ്രജേഷ് സെന്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
ഫ്രണ്ട്‌ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍,ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്‌നേഹ പാലേരി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം ബിജിബാല്‍, ഗാനങ്ങള്‍ നിധീഷ് നടേരി, ഹരിനാരായണന്‍, എഡിറ്റര്‍- ബിജിത്ത് ബാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസൂട്ടി, പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, കല- അജയന്‍ മങ്ങാട്,
മേക്കപ്പ് -റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-അരവിന്ദ്, സ്റ്റില്‍സ് -ലിബിസണ്‍ ഗോപി, പരസ്യകല- തമീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്-വിജേഷ് വിശ്വം, ഷംസുദ്ദീന്‍ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സുധര്‍മ്മന്‍ വള്ളിക്കുന്ന്.
‘വെള്ളം’ ആദ്യഗാനം പുറത്തിറങ്ങി
','' );
}
?>