കാടിന്റെ രോദനവുമായി നീരജ്: ”ജംഗിള്‍ സ്പീക്ക്‌സ്” കാണാം…

','

' ); } ?>

സിനിമാതാരം നീരജ് മാധവന്‍ കാടിന്റെ സങ്കടവും, കാട്ടിലെ മൃഗങ്ങളുടെ നിലവിളിയുമെല്ലാം റാപ്പ് സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. ആദ്യ എപ്പിസോഡില്‍ പാമ്പും കുരങ്ങനുമാണ് കഥാപാത്രങ്ങളായെത്തിയതെങ്കില്‍ രണ്ടാം എപ്പിസോഡില്‍ കാട്ടാനയും, കാട്ടുപന്നിയുമാണ് തങ്ങളുടെ വിഷമങ്ങളുമായെത്തിയത്. സാമൂഹ്യപ്രസക്തിയുള്ള വരികളിലൂടെ മനുഷ്യന്റെ ദുഷ്‌ചെയ്തികളെ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട് നീരജ്. നീരജ് മാധവ് തന്നെയാണ് വരികളെഴുതി ആലപിച്ചിട്ടുള്ളത്. നീരജിന്റെ അനിയന്‍ നവനീത് മാധവാണ് ദൃശ്യങ്ങളും ചിത്രസംയോജനവും നിര്‍വ്വഹിച്ചത്.