സിനിമാ താരം അനു സിതാര യൂട്യൂബറായി. ലോക് ഡൗണ്‍ കാലത്താണ് താരം യൂട്യൂബുമായി സജീവമായത്. ഉമ്മ റുഖിയയ്‌ക്കൊപ്പം പാചകത്തില്‍ ഏര്‍പ്പെട്ട വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. താന്‍ യൂട്യൂബറായെന്ന് നേരത്തെ അറിയിച്ച അനു തന്റെ അടുക്കളയും പരിചയപ്പെടുത്തിയിരുന്നു.
മത്തന്‍ ഇല കഞ്ഞിവെള്ളത്തില്‍ താളിച്ച് തയാറാക്കുന്ന നാടന്‍ വിഭവമാണ് സിതാര പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലത്ത് ഉമ്മൂമ്മയാണ് ഈ പ്രിയ വിഭവം പരിചയപ്പെടുത്തിയത്. കുട്ടിക്കാലത്ത് നോമ്പ് ദിനങ്ങളില്‍ അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, അന്ന് ഉമ്മുമ്മയുടെ സ്‌പെഷല്‍ പാചകമായിരുന്നു മത്തന്‍ ഇല താളിച്ചത്. ഇപ്പോള്‍ ഈ വിഭവം തയാറാക്കുന്നത് അനുവിന്റെ ഉമ്മയാണ്. അനുജത്തി അനു സോനാരയുടെ പാട്ടും പാചകത്തിനൊപ്പമുണ്ട്.