2003ലെ കേരളപ്പിറവി ദിനത്തില്‍ മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കഥയാട്ടം’ 17 വര്‍ഷങ്ങള്‍ക്കു ശേഷം മനോരമ ഓണ്‍ലൈനിലൂടെ വീണ്ടും കാഴ്ചക്കാരിലേക്കെത്തുകയാണ്. മലയാള നോവല്‍ സാഹിത്യത്തിലെ 10 അനശ്വര കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. പത്ത് നോവലുകളെ അധീകരിച്ച് എം.ടി വാസുദേവന്‍ നായര്‍ തെരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ അന്ന് ജീവനേകിയ കാഴ്ച്ചകളാണ് വീണ്ടുമെത്തുന്നത്. പി. ബാലചന്ദ്രന്റെ രംഗപാഠത്തിന് ടി.കെ. രാജീവ്കുമാര്‍ ആണ് സംവിധാനം നിര്‍വ്വഹിച്ചത്. നാളെ മുതല്‍ 10 ദിവസത്തേക്ക് എന്നും ഓരോ കഥാപാത്രങ്ങളുമായി കഥയാട്ടം വീണ്ടുമെത്തുന്നുവെന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പത്ത് അനശ്വര കഥാപാത്രങ്ങളുമായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു…
','' );
}
?>