തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനായെത്തുന്ന പുതിയ ചിത്രം ‘ആചാര്യ’യില്‍ നിന്നും നടി തൃഷ പിന്‍മാറി. ക്രിയേറ്റീവ് വ്യത്യാസങ്ങള്‍ കാരണം ചിരഞ്ജീവി സാറിന്റെ സിനിമയില്‍ നിന്നും പിന്മാറുകയാണെന്ന് തൃഷ തന്നെയാണ് അറിയിച്ചത്.
‘ആദ്യം പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങള്‍ പിന്നീട് വ്യത്യസ്തമായിരിക്കും. ക്രീയേറ്റീവ് വ്യത്യാസങ്ങള്‍ കാരണം ചിരഞ്ജീവി സാറിന്റെ സിനിമയുടെ ഭാഗമാകാന്‍ കഴിയില്ല. ടീമിനെ ഞാന്‍ ആശംസിക്കുന്നു. എന്റെ പ്രിയപ്പെട്ട തെലുങ്ക് പ്രേക്ഷകര്‍ക്കായി പുതിയ പ്രൊജക്ടുമായി ഞാന്‍ എത്തും’ എന്നാണ് തൃഷ ട്വിറ്ററിലൂടെ അറിയിച്ചത്.
കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്. നടി രജീന കസാന്‍ഡ്രയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.