നികുതിവെട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത നടന് വിജയ്ക്ക് ആദായ നികുതി വകുപ്പ് ഇപ്പോള്‍ ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുകയാണ്.നടന് നികുതിവെട്ടിപ്പ് നടത്തിയിട്ടിലെന്നും ,ബിഗില്‍,മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.വിജയ്യുടെ വീട്ടില്‍ സീല്‍ ചെയ്ത മുറികളൊക്കെ തുറന്നു കൊടുത്തു.
കഴിഞ്ഞ മാസമായിരുന്നു നടന് വിജയ്യെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ച് നീകുതി വെട്ടിപ്പിന്റെ പേരില്‍ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്.ബിഗില്‍ സിനിമയുടെ നിര്‍മ്മാണ കമ്പനിയായ എ ജി എസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 72 കോടി രൂപ കണ്ടെടുത്തിരുന്നു.