പോക്കറ്റ് എസ് സ്ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ഷാനില്‍ രചിനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്രകഥാപാത്രമായെത്തുന്ന ‘അവിയല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ്, യുവതാരം അനശ്വര രാജന് എന്നിവരും ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറും വളരെ വ്യത്യസ്ഥമാണ്. യതാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനൊപ്പമാണ് ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.
സുധീപ് എളമന്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്, ജിക്കു ജേക്കബ് പീറ്റര്‍ എന്നിങ്ങനെ നാലോളം ഛായാഗ്രഹന്മാരാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിരിക്കുന്നത്. ശങ്കര്‍ ശര്‍മ്മ, ശരത് എന്നിവര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. റഹ്മാന് മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവരാണ് എഡിറ്റിങ്ങ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.