ആ സൂപ്പര്‍ ഹീറോ ആണ് ഡോക്ടര്‍ ശംഭു ; അജു വര്‍ഗ്ഗീസ്

','

' ); } ?>

കൊറോണയുടെ വ്യാപനത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കൃത്യ സമയത്ത് ഇടപെടല്‍ നടത്തിയത് റാന്നി ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ ശംഭുവാണ്. ഒരു സൂപ്പര്‍ ഹീറോ ആണ് ഡോക്ടര്‍ ശംഭു എന്ന് നടന്‍ അജു വര്‍ഗ്ഗീസ് പറയുന്നു. ആര്യന്‍ എന്നൊരാള്‍ എഴുതിയ കുറിപ്പ് പകര്‍ത്തി അജു വര്‍ഗ്ഗീസ് തന്റെ അഭിപ്രായം പങ്കുവെക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അജു വര്‍ഗ്ഗീസ് ഡോക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

അജു വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈ പത്തനംതിട്ട ഇറ്റലി കൊറോണ കേസില്‍ കൃത്യ സമയത്ത് ഇടപെട്ട കാരണം വലിയ വിപത്തില്‍ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പര്‍ ഹീറോ ഉണ്ട്. ആ സൂപ്പര്‍ ഹീറോ ആണ് റാന്നി ഗവണ്‍മന്റ് ആശുപത്രിയിലേ ഡോക്ടര്‍ ശംഭു. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത് താമസ്സിക്കുന്ന പനി വന്ന 2 അയല്‍വാസികള്‍ അത് കാണിക്കാന്‍ ചെന്നപ്പോള്‍ കൃത്യമായി കേസ് പഠിച്ച്, അപഗ്രഥിച്ച് മനസ്സിലക്കി ഉടന്‍ തന്നെ ആ ഇറ്റലിക്കാരെ (ആംബുലന്‍സില്‍ കയറാന്‍ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേല്‍ അവരുടെ കാറില്‍ കൊണ്ട് വന്ന് ഐസൊലേറ്റ് ചെയ്ത കാരണം ഇത്രയും പേരില്‍ ഇത് നിന്നൂ.

ഇല്ലെങ്കില്‍ ഇവര്‍ ഇനിയും നാട് മുഴുവന്‍ കറങ്ങി വൈറസ്സ് അങ്ങ് പറന്ന് അതി ഭീകര അവസ്ഥയിലേക്ക് നാട് പോയേനേം..!!!