ഒരു ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സോഹന്‍ റോയ് ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘മ്.’ ചലച്ചിത്രമേഖലയില്‍ ഗിന്നസ് റെക്കോഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോഡ്, ഏറ്റവും വേഗത്തില്‍ തിരക്കഥ എഴുതി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതിന് ഗിന്നസ് റെക്കോഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുള്ള സംവിധായകനാണ് വിജീഷ് മണി.
അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള താരങ്ങളും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും, നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് നിര്‍മ്മാതാവായ സോഹന്‍ റോയ്.