നടന്‍ ഷെയിന്‍ നിഗത്തിനു നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീങ്ങി. ഇന്നു മുതല്‍ വെയില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാര്‍ച്ച് 31 ന് ശേഷം കുര്‍ബാനിയില്‍ ഷെയിന്‍ ജോയിന്‍ ചെയ്യും. വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയിന്‍ നല്‍കും.
നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ നഷ്ട പരിഹാരം നല്‍കാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയില്ലന്നായിരുന്നു നേരത്തെ സംഘടനയുടെ നിലപാട്. നേരത്തെ ഒരു കോടി രൂപ നഷ്ട പരിഹാരം ഷെയിന്‍ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.