വിക്രം ഏഴ് വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിക്രമിനെ പോസ്റ്ററില്‍ കാണാം. ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളി താരം സര്‍ജാനോ ഖാലിദും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് എ.ആര്‍.റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു.