ഷൈലോക്ക് എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് കൃത്യമായ മറുപടിയുമായെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും സംവിധായകന് അജയ് വാസുദേവും. മനോരമ ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. മമ്മൂക്ക സമ്മതിക്കുകയും അത്തരമൊരു കഥ വരികയും ചെയ്താല്‍ ,ഷൈലോക്കിലെ ബോസ് വീണ്ടുമെത്തുമെന്നും ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് തന്നെ നിര്‍മ്മിക്കുമെന്നും അജയ് പറഞ്ഞപ്പോഴാണ് നിര്‍മ്മാതാവ് ജോബി സ്രാവ് പരാമര്‍ശം നടത്തിയത്. ജോബിയുടെ വാക്കുകളിങ്ങനെ…
‘സെക്കന്‍ഡ് പാര്‍ട്ട് എടുക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. നല്ല കഥകളും സാഹചര്യവും ഒത്തു വരുകയും മമ്മൂക്ക സമ്മതിക്കുകയും ചെയ്താല്‍ നമുക്കൊരു സെക്കന്‍ഡ് പാര്ട്ടെടുക്കാം. പക്ഷേ ഒരു കാര്യം വ്യക്തമായി പറയാം. ഞാനൊരു വലിയ ബിസിനസുകാരനാണ്. ഞാന്‍ ഒരു വല എറിഞ്ഞു വച്ചിട്ടുണ്ട്. അതില്‍ ഒരു സ്രാവ് ഇരിപ്പുണ്ട്. പക്ഷേ മലയാള സിനിമയില്‍ ഒരു പ്രത്യേകതയുണ്ട്. പലരും വന്ന് ഈ വല കണ്ടിക്കും. ആ സ്രാവ് വളരെ കംഫര്‍ട്ടായിട്ടാണ് അവിടെ ഇരിക്കുന്നത്. ആരും വന്ന് ആ വല കണ്ടിച്ചില്ലെങ്കില്‍ ആ സ്രാവുമായി നമ്മള് ഒരു വരവു വരും.’
ഏതായാലും നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും തുറന്ന് പറച്ചിലോടെ ആരാധകരും ഷൈലോക്കിന് രണ്ടാം ഭാഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.