സസ്‌പെന്‍സും ത്രില്ലുമായി ഫോറന്‍സിക് ട്രെയിലര്‍

','

' ); } ?>

ടൊവിനോ തോമസ് നായകനായെത്തുന്ന ഫോറന്‍സിക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഫോറന്‍സിക്കില്‍ മംമ്ത മോഹന്‍ദാസാണ് നായിക.

ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കല്‍ നിയമ ഉപദേശകനായ സാമുവല്‍ ജോണ്‍ കാട്ടുക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.