വിഷാദസ്വരമുള്ള പഴയ പടക്കുതിരയെ പ്രേമക്കുതിപ്പിന് കൂട്ടിയതിന് സച്ചിന്‍ ബാലുവിന് നന്ദി പറഞ്ഞ് ഷെഹബാസ്

','

' ); } ?>

ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലെ സ്മരണകള്‍ കാടായ് എന്ന ഗാനം ആലപിക്കാന്‍ തന്നെ തെരഞ്ഞെടുത്ത സച്ചിന്‍ ബാലു എന്ന യുവ സംഗീത സംവിധായകന് നന്ദി പറഞ്ഞ് ഷെഹബാസ് അമന്‍. ‘വിഷാദസ്വരമുള്ള പഴയ പടക്കുതിരയെയും കൊണ്ട് പോയി പുതിയ പ്രേമക്കുതിപ്പിന്റെ കളത്തില്‍ച്ചെന്ന് ബെറ്റ് വെക്കാന്‍ നിനക്കാരാണു ധൈര്യം തന്നത്?? നന്ദി’. എന്ന് പറഞ്ഞ്‌ കൊണ്ട് വളരെ ദൈര്‍ഘ്യമുള്ള പോസ്റ്റാണ് ഷെഹബാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വടക്കന്‍ കേരളത്തിലെ തലശ്ശേരി വടകര ഖരാനകള്‍ മാത്രം മലയാള സിനിമാ സിനിമേതര സംഗീത വിഭാഗങ്ങളിലേക്ക് പല കാലങ്ങളിലായി കോണ്ട്രിബ്യൂട്ട് ചെയ്തിട്ടുള്ളത് ഹൈലി ടാലന്റഡ്‌ അര്‍ട്ടിസ്റ്റുകളെയാണു. അവരുടെ പിന്‍മുറക്കാരനാവുകയാണ് സച്ചിന്‍ ബാലു എന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഷെഹബാസിന്റെ കുറിപ്പ്. കിസ്മത്തിനു വേണ്ടി ‘കിസപാതിയില്‍’ എന്ന സുശിന്‍ പാട്ട് അതീവ മനോഹരമായി മുന്‍പ് സച്ചിന്‍ ബാലു ആലപിച്ചത് ശ്രദ്ധേയമായിരുന്നു. ഗാനരചന നിര്‍വ്വഹിച്ച അന്‍വര്‍ അലിയെ പ്രശംസിക്കുന്നുമുണ്ട് ഷെഹബാസ്. എ ശാന്തകുമാറിന്റെ രചനയില്‍ ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…