
അര്ജുന് അശോകന് നായകനാകുന്ന ‘മെമ്പര്‍ രമേശന് 9ാം വാര്‍ഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന് ടൊവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു മുഴുനീള പൊളിറ്റിക്കല്‍ ഫാമിലി എന്റര്‍ടൈനറായിരിക്കും ചിത്രം.
ചെമ്പന്‍ വിനോദ്, സാബുമോന്, ശബരീഷ് വര്‍മ്മ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഗായത്രി അശോക് നായികയായി എത്തുന്നു. ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. ബോബന് ആന്‍ഡ് മോളി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ബോബന്, മോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എല്‍ദോ ഐസക്ക്. സംഗീതം കൈലാസ് മേനോന്. ജനുവരി അവസാനവാരം ചിത്രീകരണം തുടങ്ങും.