Skip to content
celluloid

celluloid

Film Magazine

  • HOME
  • MOVIE UPDATES
  • MAGAZINE
  • GALLERY
  • VIDEOS
    • LOCATION
    • DIRECTOR’S VOICE
    • STAR CHAT
    • SONGS
    • TRAILERS
    • NEW FACE
    • MOVIE REVIEWS
  • ABOUT
  • Home
  • VIDEOS
  • STAR CHAT
  • കീഴടങ്ങി ഷെയ്ന്‍, ‘മനോരോഗം’ എന്ന വാക്ക് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്.
MAIN STORY Movie Updates STAR CHAT

കീഴടങ്ങി ഷെയ്ന്‍, ‘മനോരോഗം’ എന്ന വാക്ക് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്.

December 11, 2019
Celluloid Magazine
','

' ); } ?>

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണ് എന്ന വിവാദ പ്രസ്താവനയില്‍ നിന്ന് ഷെയ്ന്‍ നിഗം പിന്‍വാങ്ങുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രസ്താവന തെറ്റിദ്ധരിച്ചതാണെന്ന് വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ നിര്‍വാജ്യം ക്ഷമാപണം നടത്തുന്നു. തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും താനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് തന്റെ വിശ്വാസം. അന്ന് ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഷെയ്ന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ നിര്‍വാജ്യം ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.”

Post Views: 236
Tags: shane nigam appology to producers, shane nigam facebook post, shane nigam joby

Post navigation

മാമാങ്കത്തില്‍ നിന്ന് ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കണം: ഹൈക്കോടതി
ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചു, ശങ്കര്‍ രാമകൃഷ്ണന്റെ പേര് സ്‌ക്രീനില്‍
Copyright © 2026 celluloid
Theme by: Theme Horse
Proudly Powered by: WordPress