ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുങ്ങിയ നമ്പി
നാരയണന്റെ ജീവിതം പറയുന്ന റോക്ട്രി – ദ നമ്പി
ഇഫക്ടിന്റെ ടീസറിന് മികച്ച അഭിപ്രായങ്ങള്‍. കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ മാധവന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ബോളിവുഡ് നടന്മാരായ അമീര്‍ ഖാന്‍,അമിതാബ് ബച്ചന്‍ എന്നിവരാണ് ചിത്രത്തിന്റെ ട്രെയിലറെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഇന്‍ട്രൂഗിങ്’ എന്ന വിശേഷണമാണ് അമീര്‍ ഖാന്‍ ചിത്രത്തിന് നല്‍കിയത്. മാധവന്റെ അഭിനയ മികവിനെ പ്രശംസിച്ച് കൊണ്ട് ‘ആന്‍ അക്കോംബ്‌ളിഷ്ഡ് ആക്ടര്‍’എന്ന വിശേഷണം അമിതാബ് ബച്ചനും നല്‍കി.
മാധവന്‍, ആനന്ദ് മഹാദേവന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം 2019 ആദ്യ മാസങ്ങളില്‍ വെളളിത്തിരയില്‍ എത്തുമെന്നാണ് പ്രതീക്ഷ.