ബാഹുബലിയിലെ കാലകേയനെ അത്രപെട്ടന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. കിലികിലി ഭാഷകൊണ്ട് ശ്രദ്ധേയനായ കാലകേയന്‍ ദിലീപ് ചിത്രത്തിലും അഭിനയിക്കുന്നു. കാലകേയനായി അഭിനയിച്ച പ്രഭാകര്‍ ഇപ്പോള്‍ ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
മമ്മൂട്ടി ചിത്രം പരോളിലും വില്ലനായി പ്രഭാകര്‍ എത്തിയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.