‘സൂരറൈ പൊട്രില്‍’ സൂര്യയോടൊപ്പം ഉര്‍വശി

','

' ); } ?>

സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ഉര്‍വശിയും അഭിനയിക്കുന്നു. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സൂരറൈ പൊട്ര് എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. അപര്‍ണ്ണ ബാലമുരളിയാണ് ഇതിലെ നായിക.

മാധവന്‍ നായകനായെത്തി മലയാളത്തിലും ശ്രദ്ധനേടിയ ‘ഇരുതി സുട്ര്’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് സുധ കൊങ്കാര. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 20ന് മുന്‍പായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. മോഹന്‍ ബാബു, കരുണാസ്, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിവി പ്രകാശ് കുമറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം നികേത് ബൊമ്മി റെഡ്ഡിയും.

‘ ദ്രോഹി’, ‘ഗുരു’ എന്നീ ചിത്രങ്ങളും സുധ സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായെത്തിയ ‘അകം’ എന്ന മലയാള ചിത്രത്തിന്റെ സംവിധായിക ശാലിനി ഉഷ നായരും സുധ കൊങ്കരയും ചേര്‍ന്നാണ് സൂര്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.