രണ്ടാമൂഴത്തിലും കാലിടറി ശ്രീകുമാര്‍ മേനോന്‍, പുതിയ നിര്‍മ്മാതാവും പിന്മാറി

','

' ); } ?>

ശ്രീകുമാര്‍ മേനോന്‍ സംവിധാനംം ചെയ്യുന്ന മഹാഭാരതത്തില്‍ നിന്നും നിര്‍മ്മാതാവ് ഡോ.എസ് കെ നാരായണനും പിന്മാറി. സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് നിര്‍മ്മാതാവ് പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ശ്രീകുമാര്‍ മേനോന്‍ ‘വടിവെക്കുന്നിടത്ത് കുടവെക്കാത്ത’ ഇന്റര്‍നാഷണല്‍ തട്ടിപ്പുകാരനെന്ന് നിര്‍മ്മാതാവിന് ബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു. ശ്രീകുമാര്‍ മേനോനും നാരായണനും തമ്മില്‍ കരാര്‍ ഒപ്പുവെച്ച് പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ജോമോന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം