യുവതാരം ഉണ്ണി മുകുന്ദന്‍ എന്നും സൃദ്ധിക്കപ്പെട്ടിരുന്നത് താരത്തിന്റെ ശരീര സൗന്ദര്യത്തിലൂടെയും വ്യത്യസ്ഥമായ വ്യക്തിത്വത്തിലൂടെയും തന്നെയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം തന്റെ പേജിലൂടെ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. എന്നാല്‍ തന്റെ ശരീര സൗന്ദര്യത്തെ പരിഹസിച്ച ഒരു യുവാവിന് ഉണ്ണി നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം.
അവസാനമായി താരം അഭിനയിച്ച മാമാങ്കം എന്ന ചിത്രത്തിന് വേണ്ടി താരത്തിന് വലിയ ശരീര മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തിന് താഴെ തന്റെ മസിലിനെ പരിഹസിച്ച് കമന്റ് ചെയ്ത യുവാവിനായിരുന്നു ഉണ്ണിയുടെ രസകരമായ മറുപടി കൈകളിലെ മസില്‍ ചുരുട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ യുവാവ് ഇങ്ങനെയെഴുതി. ”മതിയെടാ ഈ ഷോ. കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളില്‍ നിന്റെ മസില്‍ ഷോ കണ്ട് കണ്ട് മടുത്തു”.
എന്നാല്‍ തനിക്ക് മസില്‍ മാത്രമല്ല തലച്ചോറും ഉണ്ടെന്ന് ഉണ്ണി തെൡയിച്ചു. ”ഞാന്‍ അങ്ങനെ മസില്‍ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല്യ. പക്ഷേ എന്റെ അടുത്ത സിനിമ ‘ചോക്കലേറ്റ്’ ആണ്. ഇപ്പോള്‍ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയില്‍ എനിക്ക് വസ്ത്രം കുറവായിരിക്കും. അപ്പോ ശരി.. ഇനി ചേട്ടന്‍ പറഞ്ഞില്ല്യ കേട്ടില്ല്യ എന്ന് വേണ്ട. സ്‌നേഹം മാത്രം’. ഉണ്ണിയുടെ മാസ് മറുപടി ഇതാണ്.
സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോക്ലേറ്റ്. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ എത്തുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.