നയന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമായെത്തുന്ന ‘ഡ്രൈവിങ്ങ് ലൈസന്‍സ്’ എന്ന ചിത്രത്തിന് പൂജയോടെ ശുഭാരംഭം. ലാല്‍ ജൂനിയര്‍ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുപ്രിയയും പൃഥ്വിയും തന്നെയാണ് ഈ വിവരം തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന താരം. മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജീന്‍ പോള്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന.