കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ ട്രാന്‍സ്‌ജെന്‍ഡറായി അമിതാഭ് ബച്ചന്‍..!!

','

' ); } ?>

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാഘവ് ലോറന്‍സിന്റെ കാഞ്ചനയുടെ ഹിന്ദി റീമേക്കിലാണ് അമിതാഭ് ബച്ചന്‍ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്നത്. ആദ്യമായാണ് ബച്ചന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. രാഘവേന്ദ്ര ലോറന്‍സ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്‍. ലക്ഷ്മി ബോംബ് എന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായിക. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചന റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

രാഘവേന്ദ്ര ലോറന്‍സ് സംവിധാനം ചെയ്ത കാഞ്ചനയുടെ തമിഴ് പതിപ്പില്‍ ശരത്കുമാറായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. അമിതാഭ് ബച്ചന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രമാണ് ബദ്‌ല.