മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി, സല്‍മാന്‍ ഖാനെതിരെ പരാതി

','

' ); } ?>

മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിയതിന് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ആരാധകന്റെ പരാതി. മാധ്യമ പ്രവര്‍ത്തകനായ അശോക് ശ്യാംപാല്‍ പാണ്ഡേയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഡിഎന്‍ നഗര്‍ പൊലീസ് കേസെടുത്തു. ഭാരത് എന്ന സിനിമയുടെ പ്രമോഷന്‍ ഷൂട്ടിന് സല്‍മാന്‍ സൈക്കിളില്‍ യാഷ് രാജ് സ്റ്റുഡിയോയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സല്‍മാന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി. വീഡിയോ ചിത്രീകരിക്കാന്‍ താന്‍ ബോഡി ഗാര്‍ഡില്‍ നിന്ന് അനുവാദം വാങ്ങിയെന്നും പാണ്ഡേ പറയുന്നു. എന്നാല്‍ അനുവാദമില്ലാതെയാണ് പണ്ഡേ വീഡിയോ എടുത്തതെന്നാണ് സല്‍മാന്റെ ബോഡി ഗാര്‍ഡിന്റെ മൊഴി.