ദുല്‍ക്കര്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ചാണ് കുഞ്ഞിക്കയും സുഹൃത്തുക്കളായ വിഷ്ണുവും ബിബിനും ഇന്നലെ ഫെയ്‌സ് ബുക്കില്‍ ലൈവിലെത്തിയത്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ റിലീസ് തീയതി പ്രഖ്യാപിക്കാനായി ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് താരം ലൈവിലെത്തിയത്. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തും. തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ ബി.സി. നൗഫല്‍ എന്നിവര്‍ക്കൊപ്പമാണ് ഫെയ്സ്ബുക്ക് ലൈവില്‍ വന്ന് ചിത്രത്തിന്റെ റിലീസ് ദുല്‍ക്കര്‍ പ്രഖ്യാപിച്ചത്.
‘ലല്ലു’ എന്ന ഒരു നാട്ടിന്‍പുറത്ത്കാരനെയാണ് ദുല്‍ക്കര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് താരം പറയുന്നു. ദ്വയാര്‍ഥപ്രയോഗങ്ങളൊന്നുമില്ലാതെ കുടുംബവുമൊത്ത് രസിച്ചുകാണാന്‍ പറ്റിയ സിനിമയാണ് യമണ്ടന്‍ പ്രേമകഥയെന്നും ദുല്‍ക്കര്‍ പറഞ്ഞു.
ദുല്‍ക്കര്‍ നടത്തിയ ലൈവ് വീഡിയോയുടെ പുര്‍ണരൂപം കാണാം..