ചാത്തൂട്ടിയായി ചെമ്പന്‍ വിനോദ്

','

' ); } ?>

സണ്ണി വെയ്ന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചെമ്പന്‍ വിനോദിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചാത്തൂട്ടി എന്ന കഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത്.  നവാഗതനായ മജീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍,  ജോസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ.ജെ, ജാഫര്‍.കെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹണം. ചിത്രം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലെത്തും.