ഹോളിവുഡിലെ ഒരു കഥ അവതരിപ്പിക്കാന്‍ ചിലപ്പോള്‍ ഇവരെക്കാള്‍ അനുയോജ്യരായ മറ്റു താരങ്ങളുണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ ക്വിന്റ്റീന്‍ ടാറന്റ്റീനോ തന്റെ ഒമ്പതാം ചിത്രത്തിന് താരരാജാക്കന്മാരായ ബ്രാഡ് പിറ്റിനെയും നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയെയും തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി തിരഞ്ഞെടുത്തത്. ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന തലക്കെട്ടോടെ 1969 കളിലെ ഹോളിവുഡ് നഗരത്തിലെ രണ്ടു കഥാപാത്രങ്ങളുടെ കഥയുമായാണ് ഈ മൂന്നു താരങ്ങളും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ലിയോനാര്‍ഡോ തന്റെ പേജിലൂടെ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു. 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു താരങ്ങളും ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ആരാധകരും ആകാംക്ഷയിലാണ്. സിനിമയിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍ താരമായ റിക്ക് ഡല്‍ടണ്‍ എന്ന കഥാപാത്രത്തെയാണ് ഡികാപ്രിയോ അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയിട്ടാണ് ബ്രാഡ് പിറ്റ് എത്തുന്നത്. മാര്‍ഗോട്ട് റോബിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
മിസ്ട്രി ക്രൈം പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 26ന് ലോകത്തെമ്പാടുമായി ചിത്രം റിലീസ് ചെയ്യും. ക്വിന്‍ റ്റീന്‍ സംവിധാനം ചെയ്ത് കഥയെഴുതി 9ാം ചിത്രമാണിത്.