ജയലളിതയുടെ ജീവിതം ചിത്രീകരിക്കാന്‍ ഒരുങ്ങി സംവിധായകന് ഗൗതം മേനോന്. തമിഴില്‍ വെബ് സീരീസായാണ് ജയലളിതയുടെ ജീവിതകഥ എത്തുക. രമ്യാകൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്. എംജിആറിന്റെ വേഷത്തിലെത്തുന്നത് നടന് ഇന്ദ്രജിത്താണ്. 30 എപ്പിസോഡുകളായാണ് സീരീസ് എത്തുക. പ്രശസ്തമായ ഒരു നിര്‍മ്മാണ കമ്പനിയാണ് വെബ് സീരീസിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.
തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള പ്രമുഖതാരങ്ങള്‍ വെബ് സീരിസില്‍ പ്രധാനവേഷങ്ങളിലെത്തും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ജയലളിതയുടെ സംഭവബഹുലമായ ജീവിതം ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ് സീരീസായി ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ജയലളിതയുടെ ജീവിതത്തെ കുറിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം മേനോന് നേരത്തെ തന്നെ പറഞ്ഞിരുന്നു.