ജയ് ഇരട്ടവേഷത്തിലെത്തുന്ന തമിഴ് ചിത്രം നീയാ 2 പ്രദര്‍ശനത്തിനെത്തുന്നു. എല്‍. സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റായ് ലക്ഷ്മി, കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് നായികമാര്‍. വരലക്ഷ്മി ശരത്കുമാര്‍ നാഗകന്യകയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന നീയാ 2 ല്‍ ഒരു രാജവെമ്പാലയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഗ്രാഫിക്‌സ് രംഗങ്ങളാണ് മറ്റൊരു പ്രത്യേകത.
ചാലക്കുടി, കൊടൈക്കനാല്‍, ഊട്ടി, തലക്കോണം, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ജംബോ സിനിമാസിന്റെ ബാനറില്‍ എ. ശ്രീധറാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം രാജവേല്‍ മോഹനും സംഗീത സംവിധാനം സബീറും നിര്‍വഹിക്കുന്നു.