മീ ടൂവില്‍ വിവാദ സംവിധായകനെതിരെ ബിപാഷ ബസുവും രംഗത്ത്

','

' ); } ?>

മീ ടൂ ക്യാംപെയ്‌നില്‍ വെളിപ്പെടുത്തലുകളുമായി ബിപാഷ ബസുവും രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ തന്നെ മീ ടൂ ആരോപണത്തില്‍ കുരുങ്ങിയിരിക്കുന്ന സംവിധായകന്‍ സാജിദ് ഖാനെതിരെയാണ് താരം ആരോപണമുന്നയിച്ചിരിക്കുന്നത്.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ബിപാഷയുടെ വെളിപ്പെടുത്തല്‍. ഹംഷകല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജിദ് ഖാന്‍ മോശമായി പെരുമാറിയതെന്നും അവര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് ഹംഷകല്‍സിന്റെ പ്രമോഷന്‍ പരിപാടിയില്‍നിന്നും താന്‍ പിന്മാറിയതെന്നും ഇത് സാജിദ് ഖാന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളോടുള്ള സാജിദ് ഖാന്റെ പൊതുവായ സമീപനം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. അയാള്‍ വലിയ ശബ്ദത്തില്‍ നിലവാരം കുറഞ്ഞ തമാശ പറയാറുണ്ട്. എല്ലാ സ്ത്രീകളോടും ഇയാള്‍ ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ തനിക്കെതിരെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബിപാഷ പറഞ്ഞു.  സാജിദ് ഖാനാടൊപ്പമുള്ള അവസാന ചിത്രമാണ് ഹംഷകല്‍സെന്നും ബിപാഷ പറഞ്ഞു. കൂടാതെ അതിക്രമങ്ങളെക്കുറിച്ച് മീ ടൂ ക്യാംപെയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്നു പറയുന്നതില്‍ സന്തോഷമുണ്ടെന്നും ബിപാഷ വ്യക്തമാക്കി