വിജയ് സേതുപതിയും തൃഷയും മത്സരിച്ച് അഭിനയിച്ച പ്രണയചിത്രം ചിത്രം 96 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ദില്‍ രാജാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയ് സേതുപതിയും തൃഷയും അഭിനയിച്ച രാമചന്ദ്രന്‍, ജാനകി എന്നീ കഥാപാത്രങ്ങള്‍ക്ക് തെലുങ്ക് റീമേക്കില്‍ ജീവന്‍ നല്‍കുന്നത് നാനിയും സാമന്തയുമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ സി .പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി പ്രഖ്യാപിച്ചത്.
ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.