വിജയ് സേതുപതിയും-തൃഷയും ഒരുമിച്ചഭിനയിച്ച ചിത്രം 96ലെ നീക്കം ചെയ്ത രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ജാനു, റാമിന് ‘കണ്‍മണി അന്‍പോട് കാതലന്‍ ‘ എന്ന ഗാനം പാടിക്കൊടുക്കുന്ന പ്രണയരംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പുതിയ രംഗം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും നീക്കം ചെയ്ത രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഗായിക എസ്. ജാനകി അതിഥിതാരമായി എത്തിയ ആ രംഗത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
‘കണ്‍മണി അന്‍പോട് കാതലന്‍’ റാമിന് പാടിക്കൊടുത്ത് ജാനു- 96 ല്‍ നിന്നും നീക്കം ചെയ്ത മറ്റൊരു രംഗം കാണാം..
','' );
}
?>