‘563 സെന്റ് ചാള്‍സ് സ്ട്രീറ്റ്’മായി ടൊവിനോ

','

' ); } ?>

മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയിലൊരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ടൊവിനോ തോമസ് നായകനാകുന്ന മറ്റൊരു പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘563 സെന്റ് ചാള്‍സ് സ്ട്രീറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. താരം തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ചിത്രം പ്രഖ്യാപിച്ചത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് പോസ്റ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണുകള്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കരുത് എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

നവാഗതനായ റോണി റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീത് ജെയ്ന്‍ ആണ്. ജിഗ്‌മേ ടെന്‍സിങാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്.

ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചത് ഇങ്ങനെയാണ്-

‘ഒരു നടനെ സംബന്ധിച്ച് വിവിധ തരത്തിലുള്ള സിനിമകളുടെ ഭാഗമാകാന്‍ കഴിയുക എന്നത് ഒരനുഗ്രഹമാണ്. നവാഗതനായ റോണി റോയിയും പ്രശസ്ത നിര്‍മ്മാതാവ് രാകേഷ് സാറും യൂണിവേഴ്‌സല്‍ സിനിമാസ് പോലുള്ള വലിയ ബാനറും ചേര്‍ന്ന് ഈ അസാധാരണമായ കഥ വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ അത് വളരെയേറെ സ്‌പെഷ്യലാണ്. സത്യത്തില്‍ ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ എക്‌സൈറ്റഡാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും ഒരുപാട് സര്‍പ്രൈസുകള്‍ വരാനുണ്ടെന്നും ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ടൊവിനോ പറയുന്നു.