‘ത്രീ ബിഎച്ച്കെ’ ഒടിടിയിൽ

','

' ); } ?>

സിദ്ധാർഥ് നായകനായെത്തിയ ചിത്രം ‘ത്രീ ബിഎച്ച്കെ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രം ജൂലൈ നാലിനാണ് തിയേറ്ററുകളിൽ എത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ വർഷത്തെ മികച്ച സിനിമയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശ്രീ ഗണേഷ് സംവിധാനം ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിച്ചത്. ബോക്സ് ഓഫീസിൽ നിന്ന് 12 കോടിയോളമാണ് സിനിമ നേടിയത്. ചിത്രത്തിലെ ശരത്കുമാറിന്റെയും സിദ്ധാർത്ഥിന്റെയും പ്രകടനങ്ങൾ കയ്യടി നേടിയിരുന്നു. പുതിയ വീട് വാങ്ങാനായി ഒരു മിഡിൽ ക്ലാസ് കുടുംബം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ കഥ എല്ലാ മിഡിൽ ക്ലാസ് കുടുംബങ്ങൾക്കും റിലേറ്റ് ചെയ്യാൻ കഴിയുമെന്നും സിനിമയിലെ ഇമോഷണൽ സീനുകൾ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുമെന്നും അഭിപ്രായങ്ങൾ വന്നിരുന്നു.

ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ ആച്ചാർ, യോഗി ബാബു, സുബ്ബു പഞ്ചു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വയാണ് ചിത്രം നിർമ്മിക്കുന്നത്. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ അമൃത് രാംനാഥ് ആണ് ഈ സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.