ഇനി യന്തിരന്റെ നാളുകള്‍.. 2.0 നാളെ തീയ്യേറ്ററുകളില്‍…

','

' ); } ?>

ഒടുവില്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം തലൈവര്‍ ചിത്രം 2.0 നാളെ തിയ്യേറ്ററുകളില്‍ എത്തുന്നു. ലോകമെമ്പാടുമായി 10,500ഓളം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ
കേരളത്തിലെ വിതരണാവകാശം മുളക് പാടം ഫിലിംസ് നേരത്തെ വലിയ തുകക്ക് സ്വന്തമാക്കിയിരുന്നു. ഇതുവരെ 435ലധികം സ്‌ക്രീനുകള്‍ ആദ്യ ദിനത്തില്‍ തന്നെ
ഉറപ്പിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ 2ഡി, 3ഡി ഫോര്‍മാറ്റുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ടാകും. ഏതാനും സെന്ററുകളില്‍ ഹിന്ദി പതിപ്പും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 412 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സര്‍ക്കാരിന്റെ റെക്കോഡാണ് ദിവസങ്ങള്‍ക്കുള്ളില്‍ 2.0 പിന്നിലാക്കുന്നത്. യുഎഇയില്‍ ആദ്യ ദിനത്തില്‍ തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിലായി ആയിരത്തിനടുത്ത് ഷോകള്‍ യുഎഇയില്‍ ചിത്രത്തിനുണ്ടാകും. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്ര വലിയ റിലീസ് ലഭിക്കുന്നത്. മറ്റ് രാഷ്ട്രങ്ങളിലും ബോളിവുഡ് ചിത്രങ്ങള്‍ക്കു ലഭിച്ചിട്ടില്ലാത്ത റിലീസാണ് 2.0 ക്കുള്ളത്. 65-70 രാജ്യങ്ങളിലാണ് ഈ തെന്നിന്ത്യന്‍ ചിത്രമെത്തുന്നത്. പ്രീ റിലീസ് ബിസിനസായി 120 കോടിയിലധികം കരസ്ഥമാക്കിയിട്ടുള്ള ചിത്രം ആദ്യ ദിനത്തില്‍ തന്നെ 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്. ഐ എം ഡി ബി ലിസ്റ്റില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് 2.0.

 

                                            

എന്നാല്‍ ചിത്രത്തിനെതിരെ വെല്ലുവിളിയുമായ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്തെത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സിഒഎഐ നിര്‍മ്മാതാക്കള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നല്‍കി.

 

ചിത്രം അശാസ്ത്രീയത പ്രചരിപ്പിക്കുന്നു. ചിത്രം മൊബൈല്‍ ഫോണുകളും മൊബൈല്‍ ടവറുകളും പ്രകൃതിക്കും മനുഷ്യനും മൃഗങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും സിഒഎഐ ആരോപിച്ചു. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് ചൊവാഴ്ച ആരംഭിച്ചു. മികച്ച പ്രതികരണമാണ് ടിക്കറ്റ് വില്‍പനയിലുണ്ടായിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

എന്തിരന്റെ വിജയത്തിന് ശേഷം ശങ്കര്‍-രജനീകാന്ത് കൂട്ടുക്കെട്ട് വീണ്ടും എത്തുമ്‌ബോള്‍ സാങ്കേതിക തികവിന്റെ പൂര്‍ണത പ്രേക്ഷകര്‍ക്ക് കാണാനാകുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ അവകാശപ്പെടുന്നത്. ഇതിനിടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരുന്നു. അക്ഷയ് കുമാര്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ എമി ജാക്‌സണാണ് നായിക വേഷം അവതരിപ്പിക്കുന്നത്.