സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 2.0യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ‘എന്തിര ലോകത്തെ സുന്ദരിയേ’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മദന്‍ കര്‍കിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. സിദ്ധ് ശ്രീറാമും ഷാഷ തിരുപതിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തുന്നത്.
നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. ചിത്രം നവംബര്‍ 29ന് തിയേറ്ററുകളിലെത്തും.