
16-ാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കിഷ്കിന്ധാകാണ്ഡം, ലെവൽക്രോസ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആസിഫ് അലിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ‘വിശേഷം’ എന്ന ചിത്രത്തിലൂടെ ചിന്നു ചാന്ദ്നി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച ചിത്രം. ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്കിന്ധാകാണ്ഡം’ മികച്ച രണ്ടാമത്തെ ചിത്രമായി. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ ചിദംബരം മികച്ച സംവിധായകനായി. മികച്ച ബാലചിത്രമായി ലിജു മിത്രൻ മാത്യു സംവിധാനം ചെയ്ത ‘കലാം സ്റ്റാൻഡേർഡ് 5 ബി’യും തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രങ്ങളുടെ എൻട്രികൾ സ്വീകരിച്ച്, ജൂറി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. വി.സി. ജോസ് പ്രസിഡന്റായ കമ്മിറ്റി ചെയർമാനായ ആർ. ശരത്താണ് നേതൃത്വം നൽകിയത്. വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി. ജോസ് എന്നിവർ ജൂറിയിൽ അംഗങ്ങളായിരുന്നു. പുരസ്കാര വിതരണം സെപ്റ്റംബറിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും.
മികച്ച രണ്ടാമത്തെ നടൻ: കുമാർ സുനിൽ (ഫെമിനിച്ചി ഫാത്തിമ, കോലാഹലം), മികച്ച രണ്ടാമത്തെ നടി: രഹന (ഇഴ), മികച്ച ഛായാഗ്രാഹകൻ: എസ്. ശരവണൻ (സ്വർഗം),മികച്ച എഡിറ്റർ: കെ. ശ്രീനിവാസ് (മഷിപ്പച്ചയും കല്ലുപെൻസിലും), മികച്ച പശ്ചാത്തല സംഗീതം: ബിജിലാൽ (സ്വർഗ്ഗം, അപ്പുറം), മികച്ച ഗായകൻ: വേടൻ (കണ്ടൽ, മഞ്ഞുമ്മൽ ബോയ്സ്), മികച്ച ഗായികമാർ: വൈക്കം വിജയലക്ഷ്‌മി (1.5 മീറ്റർ ചുറ്റളവ്, മലയാളി ഫ്രം ഇന്ത്യ), ദേവനന്ദാ ഗിരീഷ് (സുഖിനോ ഭവന്തു), മികച്ച തിരക്കഥ: ആനന്ദ് മധുസൂദനൻ (വിശേഷം), മികച്ച മൂലകഥ: ഡോ. ലിസി കെ. ഫെർണാണ്ടസ് (സ്വർഗം), മികച്ച ഗാനരചയിതാവ്: മനു മഞ്ജിത് (എ.ആർ.എം.), മികച്ച കലാസംവിധാനം: ഗോകുൽദാസ് (എ.ആർ.എം.), മികച്ച വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത് (മുറ),മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: വിജയ് കേച്ചേരി (ഉരുൾ), മികച്ച ബാലനടൻ: സുജയ് കൃഷ്ണ (സ്‌കൂൾ ചലേഹം), മികച്ച ബാലനടി: തൻമയ സോൾ (ഇരുനിറം),
പ്രത്യേക ജൂറി പുരസ്കാരങ്ങൾ: പരിസ്ഥിതി ചിത്രം: ആദച്ചായി (സം: ബിനോയ് ജി.ആർ.), മൂത്താശാരി (സം: സുരേഷ് ഇരങ്ങല്ലൂർ), അഭിനയം: അഭിനയ (ചിത്രം: പണി), ഛായാഗ്രഹണം: ആർ.ജെ. പ്രസാദ് (അശാന്തം),മികച്ച വി.എഫ്.എക്സ്: എഗ് വൈറ്റ് (കണ്ടൽ, അന്വേഷിപ്പിൻ കണ്ടെത്തും)