
ഏഴ് ദിവസം കൊണ്ട് റീ റിലീസിൽ 11 കോടി നേടി വിജയ് യുടെ ‘സച്ചിൻ’. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. ഏപ്രിൽ 18 നായിരുന്നു ചിത്രത്തിന്റെ റീ-റിലീസ്. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്.ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.
വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്.റിലീസായി 20 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്. മികച്ച വരവേൽപ്പാണ് എല്ലായിടത്തും സിനിമയ്ക്ക് ലഭിക്കുന്നത്. ഗംഭീര സ്വീകരണമാണ് സച്ചിന് തമിഴ്‌നാട്ടിൽ ലഭിക്കുന്നത്. പല തിയേറ്ററുകളിലും എക്സ്ട്രാ ഷോസ് അടക്കം സംഘടിപ്പിക്കുന്നുണ്ട്. തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്.
ചെറിയ മാറ്റങ്ങളോടെ മഹേന്ദ്രന്റെ 2002-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ നീതോയുടെ റീമേക്കാണ് ചിത്രം. 2005 ഏപ്രിൽ 14 നാണ് സച്ചിൻ ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്തത്.