
തെലുങ്ക് നടൻ നാനി നായകനായ ‘ഹിറ്റ് 3’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. മേയ് ഒന്നിന് ആഗോളതലത്തിൽ റിലീസായ ചിത്രമാണ് നാല് ദിവസം കൊണ്ടുതന്നെ 101 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ പിന്നിട്ടത്.
നാനിയുടെ മുൻ ചിത്രങ്ങളായ ‘ദസറ’, ‘സരിപോദാ ശനിവാരം’ എന്നിവക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന ചിത്രമായി ‘ഹിറ്റ് 3’ ഉയർന്നിരിക്കുകയാണ്. ‘ഹിറ്റ്’ 1’ഹിറ്റ് 2′ എന്നിങ്ങനെയുള്ള സൂപ്പർഹിറ്റുകൾക്ക് പിന്നാലെ എത്തിയ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമാണ് ഈ ചിത്രം.
ചിത്രത്തിന്റെ നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബുക്ക് മൈ ഷോയിലൂടെയുമാത്രം 1.3 മില്യൺ ടിക്കറ്റുകൾ വിറ്റതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 77 കോടിയും ഓവർസീസിൽ നിന്ന് 24 കോടിയുമാണ് ചിത്രം നേടിയത്.
നാനിയുടെ തന്നെ ചിത്രങ്ങളായ ‘സരിപോദാ ശനിവാരം’, ‘ഈഗ’, ‘ഹായ് നാനാ’ എന്നിവയെ പിന്നിലാക്കി ‘ഹിറ്റ് 3’ ഇപ്പോൾ മുന്നേറുകയാണ്. നിലവിൽ ‘ദസറ’യുടെ 118.67 കോടി കളക്ഷനാണ് ‘ഹിറ്റ് 3’യുടെ മുന്നിലുള്ള പ്രധാന നേട്ടം.
കേരളത്തിൽ നിന്നും ചിത്രത്തിന് ഇതുവരെ 1.10 കോടി രൂപ കളക്ഷൻ ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരുന്നു. ഇത് നാനിയുടെ സിനിമകളിൽ കേരളത്തിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ കളക്ഷനാണ്.
ശൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ, വാൾ പോസ്റ്റർ സിനിമയും, നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം എല്ലാ മാർക്കറ്റുകളിലെയും തിയേറ്ററുകളിലും വമ്പൻ ലാഭം നേടി മുന്നേറുകയാണ്.
ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.